തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട;ലോറിയില്‍ കടത്തുകയായിരുന്ന 230 കിലോ കഞ്ചാവുമായ് 3 പേര്‍ പിടിയില്‍

Big cannabis hunt in Tirur

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: തിരൂരില്‍ ലക്ഷങ്ങള്‍ വിലവരുന്ന കഞ്ചാവ് പിടികൂടി. ആന്ധ്രയിലെ രാജമുദ്രിയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ആലത്തൂര്‍ സ്വദേശി മനോഹരന്‍, ചാലക്കുടി സ്വദേശി ഡിനേഷ്, തൃശൂര്‍സ്വദേശി ബിനീത് എന്നിരാണ് പിടിയിലായത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഈ വാര്‍ത്തയുടെ വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

ചമ്രവട്ടം നരിപറമ്പില്‍ വെച്ചാണ് ടോറസ് ലോറിയില്‍ രഹസ്യ അറയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ഇന്ന് ഉച്ചയോടെയാണ് കഞ്ചാവ് പിടികൂടിയത്. മനോഹരനാണ് സംഘത്തലവന്‍. ഇവര്‍ ക്വട്ടേഷന്‍, കൊലപാതക ശ്രമം, സ്പിരിറ്റ്കടത്ത് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മലപ്പുറംജില്ലാ പോലീസ് ചീഫിന്റെ ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍വിങും തിരൂര്‍ പോലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •