പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ

ദില്ലി: പ്ലസ് വണ്‍പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്റ്റേ . കൊവിഡ് സാഹചര്യം പരിഗണിച്ചാണ് സ്റ്റേ.കേരളത്തിലെ നിലവിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.

സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതായും കേസ് വീണ്ടും 13ന്  പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ചമുതല്‍ പരീക്ഷ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണായക തീരുമാനം.

പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Share news
error: Content is protected !!
Scroll to Top