കെ.മോഹന്‍ദാസ് ഐ.എ.എസ്(റിട്ട) ചെയര്‍മാനായും പ്രൊഫ.(റിട്ട.) എം.കെ.സുകുമാരന്‍ നായര്‍, അഡ്വ.അശോക് മാമന്‍ ചെറിയാന്‍ എന്നിവര്‍ അംഗങ്ങളായുമുള്ള പതിനൊന്നാം കേരള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആറും ഏഴും ഭാഗങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
ആറാം ഭാഗത്തില്‍ ഗ്രാന്റ്-ഇന്‍-എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ശുപാര്‍ശകളും, ഏഴാം ഭാഗത്തില്‍ ഭരണപരമായ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്തം, ജനസൗഹാര്‍ദ്ദം, ലിംഗനീതി എന്നിവ സംബന്ധിച്ച ശുപാര്‍ശകളും ഉള്‍ക്കൊള്ളുന്നു. കമ്മീഷന്റെ കാലാവധി ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




