Section

malabari-logo-mobile

പരിസ്ഥിതി ലോല മേഖല ഉത്തരവ്; കോഴിക്കോട്ടെ മലയോരമേഖലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

HIGHLIGHTS : Environmental Lola Zone Order; Today there is a hartal in some parts of the hilly areas of Kozhikode

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രിംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് മലയോര മേഖലകളിലെ പ്രദേശങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പന്ത്രണ്ട് പഞ്ചായത്തുകളില്‍ പൂര്‍ണമായും മൂന്ന് പഞ്ചായത്തുകളില്‍ ഭാഗികമായുമാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

നരിപ്പറ്റ, വാണിമേല്‍, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കാട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുമാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

sameeksha-malabarinews

അതേസമയം, ബഫര്‍ സോണ്‍ സുപ്രീം കോടതി വിധിയില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാറെന്ന് കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!