HIGHLIGHTS : National Herald Case; Rahul Gandhi appeared for questioning; Prohibition on AICC office premises

അതേസമയം, പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദില്ലിയില്‍ പറഞ്ഞു. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കള്‍ക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ എല്ലാ ഇഡി ഓഫിസുകള്‍ക്കു മുന്നിലും കോണ്‍ഗ്രസ് സത്യഗ്രഹ സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസ് മാര്‍ച്ച് തടയാന്‍ ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ദില്ലി പൊലീസ്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചിരിക്കുകയാണ്. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു.

രാഹുലിനൊനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നൊരുക്കം. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചത്.