സിദ്ദു മൂസെവാല വധം: മുഖ്യപ്രതി പിടിയില്‍

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ മൂസെവാലയ്ക്ക് നേരെ വെടിവെച്ച സംഘത്തിലെ സന്തോഷ് ജാദവ് പൂനെയില്‍ അറസ്റ്റിലായി. അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ് ആണിത്.

മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാര്‍ ജയിലുള്ള ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്‌ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ദില്ലി പൊലീസ് പറയുന്നത്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാള്‍ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ദില്ലി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.

മൂസെവാലയുടെ കൊലപാതക കേസില്‍ പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top