Section

malabari-logo-mobile

‘ഒരു മനുഷ്യന് ഒരു മരം’ 1,34,000 തൈകള്‍ നട്ടു

HIGHLIGHTS : മലപ്പുറം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പും ജില്ലാ ഭരണകാര്യാലയവും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1,34,000 വിവിധതരം വൃക്ഷ തൈകള്‍ ന...

enviornment dayമലപ്പുറം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പും ജില്ലാ ഭരണകാര്യാലയവും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1,34,000 വിവിധതരം വൃക്ഷ തൈകള്‍ നട്ടു. തൈ നടീലിന്റെ ജില്ലാതല ഉദ്ഘാടനം ഒഴുകൂര്‍ ജി.എം.യു.പി. സ്‌കൂളില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്റ്റര്‍ കെ.ബിജു അധ്യക്ഷനായിരുന്നു.

‘ഒരു മനുഷ്യന് ഒരു മരം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥലങ്ങളില്‍ കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ രാവിലെ 10.30 നും 11.30 നുമിടയ്ക്കാണ് തൈകള്‍ നട്ടത്. മഹാഗണി, നെല്ലി, കൊന്ന, മന്ദാരം, ഉങ്ങ്, പുളി എന്നിവയാണ് നട്ടത്.
പ്രകൃതി സംരക്ഷണത്തിനുള്ള ‘വനമിത്ര’ അവാര്‍ഡിനര്‍ഹനായ ഒഴുകൂര്‍ ജി.എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ ആര്‍.കെ ദാസിന് ജില്ലാ കലക്റ്റര്‍ പുരസ്‌കാരം കൈമാറി. പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ സലാം, മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമക്കുട്ടി, സോഷല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ കെ.എം വിജയകുമാരന്‍ നായര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സഫറുള്ള, പ്രധാനധ്യാപിക മുത്തുലക്ഷ്മി അമ്മാള്‍, പഞ്ചായത്ത് അംഗം ഹസീന ജാബിര്‍, പി.റ്റി.എ പ്രസിഡന്റ് കെ. ജാബിര്‍, എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ സലാം, എ.ഇ.ഒ. മാരായ കെ.പി. ഉണ്ണി, പി. ജയപ്രകാശ്, റെയ്ഞ്ച് ഓഫീസര്‍ റ്റി.സി. രാജന്‍ എന്നിവര്‍ സംസാരിച്ചു

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!