Section

malabari-logo-mobile

ലോകപഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനവസരം: സ്‌പോണ്‍സര്‍മാരില്ലാതെ സിറാജ്

HIGHLIGHTS : ലോകപഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിച്ചിട്ടും സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ അവസരം നഷ്ടമാവുമോ എന്ന വ്യാകുലതയിലാണ് പരപ്പനങ്ങാടിയിലെ ...

 

SIRAJ 2മലപ്പുറം : ലോകപഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിച്ചിട്ടും സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ അവസരം നഷ്ടമാവുമോ എന്ന വ്യാകുലതയിലാണ് പരപ്പനങ്ങാടിയിലെ ചേക്കാമന്റെ പുരക്കല്‍ സിറാജ്..മുമ്പ് 2003 ലും 2013ലും റഷ്യയിലും, പോളണ്ടിലും ലോകപഞ്ചഗുസ്തി മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടും നിര്‍ഭാഗ്യം മുലം പങ്കെടുക്കാനായില്ല.
2003ല്‍ സ്‌പോണ്‍സര്‍മാരില്ലാത്തതായിരുന്നു കാരണം. കഴിഞ്ഞ വര്‍ഷം പങ്കെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഒരു ലക്ഷം രൂപയും, പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തും പരപ്പനങ്ങാടി കോ ഓപ്‌റേറ്റീവ് ബാങ്കും ഇരുപത്തിഅയ്യായിരം രൂപയും വീതം അനുവദിച്ചിരുന്നു എന്നാല്‍. പോളണ്ടിലേക്ക് പോകാന്‍ വിസ അടക്കമുള്ള യാത്രരേഖകള്‍ യഥാസമയം ലഭ്യമാകാത്തതുകൊണ്ട് യാത്ര മുടങ്ങുകയായിരുന്നു.

ഇത്തവണ 38ാമത് ലോകപഞ്ചഗുസ്തി മത്സരം സെപ്റ്റംബര്‍ 14 മുതല്‍ ലിത്വാനയിലാണ് നടക്കുന്നത്. 60 കിലോ വിഭാഗത്തിലെ മത്സരത്തിലാണ് സിറാജ് യോഗ്യത നേടിയത്.

sameeksha-malabarinews

രണ്ട് ലക്ഷത്തിലേറെ ചിലവ് പ്രതീക്ഷിക്കുന്ന യാത്രക്കുള്ള സ്‌പോണ്‍സറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യാത്രക്കുള്ള തുക ഒറ്റക്ക് സ്വരൂപിക്കാന്‍ മത്സ്യതൊഴിലാമിയായ സിറാജിന് കഴിയി്‌ല. സിറാജും സുഹൃത്തുക്കളും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള കഠിന പ്രയത്‌നത്തിലാണ്.

15 വര്‍ഷമായി പഞ്ചഗുസ്തി മത്സരമേഖലയിലുള്ള സിറാജ് ദേശീയ, സംസ്ഥാനതലത്തില്‍ നിരവധി പുരസ്‌കങ്ങള്‍ നേടിയിട്ടുണ്ട്. ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വന്തം രാജ്യത്തിനായി ഒരു സ്വര്‍ണമെഡല്‍ നേടാനാവുമെന്ന് ആത്മവിശ്യാസത്തിലാണ് സിറാജ്.

പരപ്പനങ്ങാടി ഒട്ടുമ്മലെ ഫിഷര്‍മാന്‍ ക്ലബ്ബ് അംഗമായ സിറാജിന്റെ ലിത്വാനിയ യാത്ര സഫലമാകട്ടെ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍തഥനയിലാണ് പരപ്പനങ്ങാടി കടലോരവും സിറാജിന്റെ സുഹൃത്തുക്കളും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!