വരം സാഹിത്യപുരസ്‌കാരം-2021 ; എന്‍ട്രികള്‍ ക്ഷണിച്ചു

ഭിന്നശേഷിമേഖലയിലെ എഴുത്തുകാര്‍ക്കായുള്ള ‘വരം സാഹിത്യപുരസ്‌കാര’ത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. കഥ,കവിത,അനുഭവക്കുറിപ്പ് എന്നീ വിഭാഗങ്ങളിലെ മലയാളഭാഷയിലുള്ള അപ്രകാശിത രചനകളാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

ഭിന്നശേഷിയുള്ള വ്യക്തികള്‍,അവരെ പരിചരിക്കുന്നവര്‍, ഈ രംഗത്തെ പ്രൊഫഷണലുകള്‍, ഭിന്നശേഷിരംഗത്തെ ആക്ടിവിസ്റ്റുകള്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന വ്യക്തികള്‍ക്ക് രചനകള്‍ അയക്കാം.

രചനകള്‍ അയക്കുന്നവര്‍ ഇക്കാര്യം എഴുത്തുകാരനെ കുറിച്ചുള്ള കുറിപ്പില്‍ രേഖപ്പെടുത്തുന്നത് നന്നായിരിക്കും. എന്‍ട്രികള്‍ DTP ചെയ്തശേഷം varamproject@gmail.com എന്ന id യിലേക്ക് നവംബര്‍ 30 നകം ഇമെയ്ല്‍ ചെയ്യുക. നവംബര്‍ 30ന് ശേഷം ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല.

 

Share news
error: Content is protected !!
Scroll to Top