പരപ്പനങ്ങാടി: എൻ്റെ പരപ്പനങ്ങാടി വാട്സ് ആപ്പ് കൂട്ടായ്മ മുൻകൈ എടുത്ത് നിർമ്മിച്ച മിനിപാർക്ക് നഗരസഭ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്ത് നാടിന് സമർപ്പിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ വൈകീട്ട് നാലു മണിക്ക് വൻജന പങ്കാളിത്തത്തോടെയാണ് ചടങ്ങ് നടന്നത്. റെയിൽവേ ഓവർ ബ്രിഡ്ജിൻ്റെ പടിഞ്ഞാറുവശം പരപ്പനങ്ങാടി കടലുണ്ടി റോഡിലാണ് മിനി പാർക്ക് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ എൻ്റെ പരപ്പനങ്ങാടി വാട്സ് ആപ്പ് കൂട്ടായ്മ അഡ്മിൻ പി.കെ മുനിർ സ്വാഗതം പറഞ്ഞു.ജനപ്രതിനിധികൾ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




