ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി മലയാളി താരം ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ മലയാളി താരം ആന്‍സി സോജന്
വെള്ളി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആന്‍സി 6.65 മീറ്റര്‍ ദൂരത്തോടെയാണ് രണ്ടാമത് എത്തിയത്. അഞ്ചാം ശ്രമത്തിലാണ് ആന്‍സി മെഡല്‍ സ്വന്തമാക്കിയത്. തൃശൂര്‍ നാട്ടിക സ്വദേശിയാണ്. 6.73 മീറ്റര്‍ ചാടിയ ചൈനയുടെ സിയോങ് ഷിഖി സ്വര്‍ണം നേടി.

4×400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അജ്മല്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം നേടിയ വെങ്കല മെഡല്‍ വെള്ളിയായി. രണ്ടാമതെത്തിയ ശ്രീലങ്കന്‍ ടീമിന് അയോഗ്യത കല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന് വെള്ളി ലഭിച്ചത്. വിദ്യ, രാജേഷ്, ഷുഭ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 59 ആയി. 13 സ്വര്‍ണവും 23 വെള്ളിയും 23 വെങ്കലവുമാണ് ടീം ഇതുവരെ നേടിയത്. ഞായറാഴ്ച നടന്ന പുരുഷവിഭാഗം ലോംഗ് ജമ്പില്‍ പാലക്കാട് സ്വദേശി എം. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ദൂരം ചാടിയാണ് താരം മെഡല്‍ നേടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top