Section

malabari-logo-mobile

കൊവിഡ് വാക്‌സീന്‍ കണ്ടുപിടിത്തം; രണ്ടുപേര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം

HIGHLIGHTS : Discovery of the covid vaccine; Nobel Prize in Medicine for two

സ്റ്റോക്ക്‌ഹോം:  . കൊവിഡ് പ്രതിരോധത്തില്‍ അതിനിര്‍ണായകമായ വാക്‌സീന്‍ കണ്ടുപിടിത്തത്തിനുള്ള ഗവേഷണം നടത്തിയ കാറ്റലിന്‍ കാരിക്കോയും ഡ്രീ വൈസ്മാനും ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ .കൊവിഡ് 19 എം ആര്‍ എന്‍ എ വാക്‌സീന്‍ വികസനത്തിനുള്ള ഗവേഷണത്തിനാണ് കാറ്റലിന്‍ കാരിക്കോയും ഡ്രീ വൈസ്മാനും 2023 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. കാറ്റലിന്‍ കാരിക്കോയുടെ ജന്മദേശം ഹംഗറിയാണ്. ഡ്രൂ വൈസ്മാനാകട്ടെ അമേരിക്കയിലാണ് ജനിച്ചത്. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ വച്ച് നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. എം ആര്‍ എന്‍ എ വാക്‌സീനുകളുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണമാണ് ഇരുവരും ചേര്‍ന്ന് നടത്തിയത്. വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിന്‍. കാറ്റലിന്‍ കാരിക്കോയുടെ പുസ്തകം ‘ബ്രേക്കിംഗ് ത്രൂ’ ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്‌കാര നേട്ടം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!