കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തിലെ പ്രതി ഷിബുവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ്. പാറമല സ്വദേശി ബിന്ദുവിനെയും അമ്മ ഉണ്ണിയാവയെയുമാണ് ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു ഇന്ന് രാവിലെ ആറ് മണിയോടെ ആക്രമിച്ചത്. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു.
രാവിലെ 6 മണിയോടെയാണ് വീടിന് സമീപത്തെ ശുചിമുറിയുടെയരികില്‍ ഒളിച്ചിരുന്ന ഷിബു ഭാര്യ ബിന്ദുവിനെ അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിച്ചത്. കൈയില്‍ കരുതിയിരുന്ന കൊടുവാളുകൊണ്ട് ഇവരുടെ കഴുത്തിനും തലയ്ക്കും വെട്ടി. ബിന്ദുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ ഉണ്ണിയാവയേയും പ്രതി ആക്രമിച്ചു. ഇയാളുടെ വെട്ടേറ്റ് 69 വയസുകാരിയായ ഉണ്ണിയാവയുടെ വിരല്‍ അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം കോടഞ്ചരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡി.കോളേജിലും പ്രവേശിപ്പിച്ചു.
മദ്യപാനിയായ ഷിബു നേരത്തെയും ഭാര്യയെയും മൂന്ന് മക്കളെയും ഉപദ്രവിക്കാറുണ്ട്. സമാനമായ രീതിയില്‍ കൊടുവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിച്ച ഇയാള്‍ക്കെതിരെ 3 വര്‍ഷം മുന്പ് ബിന്ദു കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




