Section

malabari-logo-mobile

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി പിറന്നനാട്ടില്‍ കിരീടമെത്തി: ഇംഗ്ലണ്ട് വിജയിച്ചത് സൂപ്പര്‍ ഓവറില്‍

HIGHLIGHTS : ലോര്‍ഡ്‌സ് : ഒരുപിടി പുത്തന്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ലോകകപ്പ് ക്രിക്കറ്റ് കിരീടം

ലോര്‍ഡ്‌സ് : ഒരുപിടി പുത്തന്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ലോകകപ്പ് ക്രിക്കറ്റ് കിരീടം ഫോട്ടോ ഫിനിഷിലൂടെ ഇംഗ്ലണ്ട് സ്വന്തമാക്കി. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ക്ലാസിക് മത്സരത്തിനൊടുവില്‍ ആതിഥേയര്‍ ന്യൂസിലാന്റിനെ തോല്‍പ്പിച്ചു.
കളിയില്‍ സമനിലയായതോടെ സൂപ്പര്‍ ഓവറിലൂടെ വിജയികളെ കണ്ടെത്താന്‍ തീരുമാനിക്കുയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറും സമനിലയായതോടെ കളിയില്‍ ഇംഗ്ലണ്ട് നേടിയ ബൗണ്ടറികളുടെ മേന്‍മയില്‍ ഇംഗ്ലണ്ട് കിരീടമണിഞ്ഞു.
ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ചരിത്രത്തിലാദ്യമായി നടന്ന സൂപ്പര്‍ ഓവര്‍ തന്നെയായിരുന്നു കളിയുടെ ഹൈലൈറ്റ്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് ഇംഗ്ലണ്ടായിരുന്നു. ഫൈനല്‍ മത്സരത്തിലെ പോരാളികളായ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സും തന്നെ ഇറങ്ങി. പന്തെറിഞ്ഞതാകട്ടെ ന്യൂസിലാന്റിന്റെ ട്രന്റ് ബോള്‍ട്ടും. സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിന് 15 റണ്‍സ് ആണ് നേടാനായത്.

sameeksha-malabarinews

ന്യൂസിലാന്റിനായി ഇറങ്ങിയത് ജിമ്മി നീഷവും മാര്‍ട്ടിന്‍ ഗുപ്റ്റിലും, നേരിടാനെത്തിയത് ജോഫ്ര ആര്‍ച്ചറും. ആദ്യ പന്ത് വൈഡാവുകയും രണ്ടാമത്തെ പന്തില്‍ നീഷം സിക്‌സര്‍ പായിക്കുയും ചെയ്തതോടെ ന്യൂസിലാന്റ് വിജയം ഉറപ്പിച്ചു. എന്നാല്‍ നാടീകയനിമിഷങ്ങള്‍ക്കൊടുവില്‍ ജയിക്കാന്‍ 6 റണ്‍സ് എന്ന കടമ്പകടക്കാന്‍ കിവികള്‍ക്കായില്ല. അവസാന പന്തായപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. ഗുപ്റ്റലിന്റെ ഹിറ്റ് കൃത്യമായില്ല. രണ്ടാം റണ്‍സിനുള്ള ശ്രമത്തില്‍ റണ്‍ഔട്ടില്‍ കലാശിച്ചു. തുല്യമായ സൂപ്പര്‍ ഓവറുകള്‍ക്കൊടുവില്‍ കളിക്കിടെ നേടിയ ബൗണ്ടറിയുടെ മികവില്‍ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. രണ്ട് സിക്‌സ് അടക്കം 24 ബോളുകളാണ് ഇംഗ്ലണ്ട് ബൗണ്ടറി കടത്തിയത്. നിര്‍ഭാഗ്യവന്‍മാരായ ന്യൂസിലാന്റാകട്ടെ രണ്ട് സിക്‌സറടക്കം 16 തവണ് ബോള്‍ വരകടത്തി

നിശ്ചിത അമ്പത് ഓവറില്‍ ഇരുകൂട്ടരും 241 റണ്‍സ് വീതമാണ് നേടിയത്. ഇതിനിടയില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായപ്പോള്‍ ന്യൂസിലാന്റിന് എട്ടുവിക്കറ്റ് നഷ്ടമായിരുന്നു.

കളിയില്‍ ടോസ് നേടിയ ന്യൂസിലാന്റ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹെന്ററി നിക്കോള്‍സ്(55), ടോം ലാഥം(47) എ്ന്നിവരുടെ തരക്കേടില്ലാത്ത സ്‌കോറില്‍ കിവീസ് 241 റണ്‍സ് സ്‌കോര്‍ ചെയ്തു.
മറുപടി ബാറ്റിങ്ങില്‍ ആദ്യ 15 ഓവറില്‍ ഇംഗ്ലണ്ട് ശരിക്കും പകച്ചു. എന്നാല്‍ കളിയുടെ അവസാനഘട്ടത്തില്‍ പുറത്താകാതെ സ്്‌റ്റോക്‌സ് നേടിയ 84 റണ്‍സും ബട്‌ലര്‍ നേടിയ 59 റണ്‍സുമായിരുന്നു സൂപ്പര്‍ ഓവറിലേക്കുള്ള അവരുടെ മുതല്‍ക്കൂട്ട്.
ലോഡ്‌സിന്, ഇന്ന് ഉറങ്ങാത്ത രാത്രിയാണ്. ക്രിക്കറ്റ് പി്‌റന്നുവീണ മണ്ണില്‍ ആദ്യമായി ലോകകപ്പ് കിരീടമെത്തിയിരിക്കുന്നതിന്റെ ആഘോഷം നുരഞ്ഞുപൊന്തുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!