Section

malabari-logo-mobile

വരകള്‍കൊണ്ട് വസന്തം തീര്‍ത്ത് വളാഞ്ചേരിയിലെ സ്വരാജ് വായനശാല

HIGHLIGHTS : വളാഞ്ചേരി: വായനാമുറിയുടെ നരച്ച ചുമരുകളിലേക്ക് അക്ഷരങ്ങളുടെ വസന്തം തീര്‍ത്ത മലയാളത്തിന്റെ പ്രിയ

വളാഞ്ചേരി: വായനാമുറിയുടെ നരച്ച ചുമരുകളിലേക്ക് അക്ഷരങ്ങളുടെ വസന്തം തീര്‍ത്ത മലയാളത്തിന്റെ പ്രിയ എഴുത്തുകാരെ വരച്ചുചേര്‍ത്ത് വളാഞ്ചേരി മുന്‍സിപ്പല്‍ സ്വരാജ് വായനശാല. എം.ടി.യും, ബഷീറും, ഒ.എന്‍.വിയും, ഒ.വി. വിജയനും, പാത്തുമ്മയും ആടുമെല്ലാമാണ് വായനക്കാരെ സ്വീകരിക്കാന്‍ നിറഞ്ഞുനില്‍ക്കുന്നത്. എഴുത്തുകാരുടെയും കഥാപാത്രങ്ങളുടെയും പെയിന്റിങ്ങുകളെ കൂടാതെ പുസ്തകങ്ങള്‍, മരങ്ങള്‍, മഹാന്മാരുടെ വചനങ്ങള്‍, വായിച്ചു വളര്‍ന്നാല്‍ വിളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ ആസ്പദമാക്കിയുള്ള പെയിന്റിങ്ങുകള്‍ തുടങ്ങി ചുവരുകളെ മനോഹരമാക്കിയിരിക്കുകയാണ് വര ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.

വളാഞ്ചേരി നഗരസഭ വയനവാരാചാരണത്തിന്റെ ഭാഗമായി ജൂണ്‍ പത്തൊന്‍പത് വായനാദിനത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. വര ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പള്‍ ആയ സുരേഷ് മേച്ചേരിയും പഠിക്കുന്ന ഇരുപതോളം വിദ്യാര്‍ത്ഥികളുമാണ് ചുവരുകളെ പെയിന്റിങ് കൊണ്ട് വര്‍ണാഭമാക്കിയത്.

sameeksha-malabarinews

നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.റൂഫീന, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചെങ്കുണ്ടന്‍ ഷെഫീന, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ഫാതിമക്കുട്ടി, കൗണ്‍സിലര്‍മാരായ കെ.പി. റഹ്മത്ത്,വി. ജ്യോതി എന്നിവര്‍ പെയ്ന്റിങ്ങുകള്‍ വിലയിരുത്തി കുട്ടികളെ അഭിനന്ദിച്ചു. സുരേഷ് മേച്ചേരി, ലൈബ്രേറിയന്‍ നൂറുല്‍ ആബിദ് നാലകത്ത്, ഫാത്തിമ സുഹറ .കെ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!