റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും ആഗസ്റ്റ് 31 നുള്ളില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്തവര്‍ റേഷന്‍ സംവിധാനത്തില്‍ നിന്നും പുറത്ത് പോകന്നതിനിടയാക്കുന്ന സാഹചര്യമുണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

റേഷന്‍ കടകള്‍ വഴി ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതിന് റേഷന്‍ വ്യാപാരികള്‍ക്കുള്ള പരിശീലനം ജില്ലയില്‍ പുരോഗമിക്കുന്നു. പരിശീലനം പൂര്‍ത്തി യാകുന്നതോടെ ആധാര്‍, ഫോണ്‍ നമ്പര്‍ ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍, റേഷന്‍ കടകള്‍ വഴി ചെയ്യാനാകും. നിലവില്‍ താലൂക്ക്സപ്ലൈ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top