തിരൂരങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

തിരൂരങ്ങാടി: വെന്നിയൂരില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. വെന്നിയൂര്‍ മാട്ടില്‍ സ്വദേശി കാടേങ്ങല്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് റബീഹ്(18)ആണ് മരിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: വെന്നിയൂരില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. വെന്നിയൂര്‍ മാട്ടില്‍ സ്വദേശി കാടേങ്ങല്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് റബീഹ്(18)ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് വെന്നിയൂര്‍ കൊടിമരത്ത് വെച്ച് കോട്ടക്കല്‍ എന്‍ എസ് എസ് സ്‌കൂള്‍ ബസ് റബീഹിന്റെ ബൈക്കിലിടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

മാതാവ്: ഹസീന. സഹോദരങ്ങള്‍:അമീര്‍, റഹ്‌യാന്‍,ഫാത്തിമ റഹ്‌സ.

കബറടക്കം വെന്നിയൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകീട്ട് അഞ്ചുമണിക്ക്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •