Section

malabari-logo-mobile

പാക്കിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി-20 രാജാക്കന്‍മാര്‍

HIGHLIGHTS : England Twenty-20 world chapmpions

മെല്‍ബെണ്‍; ട്വന്റി-20 ലോകകപ്പ് കിരീടത്തില്‍ രണ്ടാം തവണയും മുത്തമിട്ട് ഇംഗ്ലണ്ട്. മെല്‍ബെണില്‍ നടന്ന ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ 5 വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ജോസ് ബട്ട്‌ളറുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് കിരീടമണിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 137 റണ്‍സിന് ഇംഗ്ലണ്ട് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. പിന്നീട് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ആറുപന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്‌സിന്റെ പ്രകടനമാണ് കളി തിരിച്ചത്.

sameeksha-malabarinews

ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. പവര്‍പ്ലേ ഓവറുകളില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ തകര്‍ത്ത് ബോളെറിഞ്ഞതോടെ പാകിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ധത്തിലായി. റണ്‍ നിരക്ക് ഒരിക്കലും ഏഴിന് മുകളിലേക്ക് കയറിയില്ല. ഇംഗ്ലണ്ടിന്റെ സാംകറന്‍ 12 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവറുകളില്‍ കുറച്ച് പതറിയെങ്ങിലും പിന്നീട് സ്റ്റോക്കസിലൂടെ കളി തിരിച്ചുപിടിക്കുകയായിരുന്നു.

നിലവില്‍ എകദിന ലോകകപ്പിലെ ചാമ്പ്യന്‍മാരാണ് ഇംഗ്ലണ്ട്. ഇതോടെ എല്ലാ അര്‍ത്ഥത്തിലും ക്രിക്കറ്റ് രാജാക്കന്‍മാരായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!