അണ്ടര്‍ 14 ക്രിക്കറ്റ് കേരള നോര്‍ത്ത് സോണ്‍ ടീമിലേക്ക് സെലക്ഷന്‍ നേടി പരപ്പനങ്ങാടിയുടെ അഭിമാനമായി ആഗ്നേയ്

പരപ്പനങ്ങാടി; അണ്ടര്‍ 14 ക്രിക്കറ്റ് കേരള നോര്‍ത്ത് സോണ്‍ ടീമിലേക്ക് സെലക്ഷന്‍ നേടി പരപ്പനങ്ങാടിയുടെ അഭിമാനതാരം ആഗ്നേയ് പി.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലശ്ശേരിയില്‍ വച്ച് നടത്തിയ 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഇന്റര്‍ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിലാണ് അണ്ടര്‍ 14 കേരളാ നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമിലേക്ക് ആഗ്നേയ്ക്ക് സെലക്ഷന്‍ ലഭിച്ചിരിക്കുന്നത്. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുളള അഞ്ച് ജില്ലകളിലെ പ്രതിനിധീകരിക്കുന്നതവരില്‍ നിന്നാണ് ആഗ്നേയനെ തെരഞ്ഞെടുത്തിരിക്കുന്നത്.

പരപ്പനങ്ങാടി ചിറമംഗലം എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആഗ്നേയ്. നിരവധി കായികതാരങ്ങളെ വളര്‍ത്തിയെടുത്ത ചുടലപറമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരപ്പനാട് വാക്കേസ് ക്ലബ് അംഗമാണ് ആഗ്നേയ്.

കഴിഞ്ഞ വര്‍ഷം മുതല്‍ അണ്ടര്‍ 16 മലപ്പുറം ജില്ലാ ടീമംഗം കൂടിയാണ്.അധ്യാപക ദമ്പതികളായ പെനക്കത്ത് പ്രജിത്തിന്റെയും പുഷ്പലതയുടെയും മകനാണ് ഈ കൊച്ചു മിടുക്കന്‍. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദിയ സഹോദരിയാണ്.

Share news
error: Content is protected !!
Scroll to Top