Section

malabari-logo-mobile

69-മത്  അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച  കലാ-കായിക മത്സരങ്ങൾ ആവേശഭരിതമായി സമാപിച്ചു

HIGHLIGHTS : The arts and sports competitions organized by the Cooperative Department Circle Cooperative Union for three days have ended.

തിരൂരങ്ങാടി: സഹകരണ ഡിപ്പാർട്ട്മെൻറ് സർക്കിൾ സഹകരണ യൂണിയൻ മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങൾ അവസാനിച്ചു.
കലാ മത്സരങ്ങൾ നവംബർ 9, 10 തീയതികളിൽ തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും കായിക മത്സരങ്ങൾ നവം.12 ന്  ചെമ്മാട് റോയൽ ഫുട്ബോൾ കോർട്ടിലുമാണ് സംഘടിപ്പിച്ചിരുന്നത്.
സഹകരണ വകുപ്പിലെയും തിരൂരങ്ങാടി താലൂക്കിലെ സഹകരണ സ്ഥാപനങ്ങളിലെയും ഏകദേശം 500 ഓളം മത്സരാർത്ഥികൾ വിവിധ പരിപാടികളിലായി മാറ്റുരച്ചു.കലാ മത്സരങ്ങളിൽ, മാപ്പിളപ്പാട്ട് ലളിതഗാനം, പ്രസംഗം,പ്രബന്ധം സിനിമ ഗാനം,  കൂടാതെ  കായിക മത്സരങ്ങളിൽ ഫുട്ബോൾ, കമ്പവലി , ഷട്ടിൽ ബാഡ്മിൻറൺ , ലെമൺ സ്പൂൺ,ഓട്ട മത്സരം എന്ന ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

ഖത്തർ വേൾഡ് കപ്പിനെ വരവേറ്റ് തിരൂരങ്ങാടി  സർക്കിളിലെ സഹകരണ സ്ഥാപനങ്ങളിലെ വനിതകൾ അണിയിച്ചൊരുക്കിയ ഫുട്ബോൾ മത്സരമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നാല് ടീമുകളിലായി 32 വനിതാ താരങ്ങൾ അണിനിരന്നു.
എല്ലാവർഷവും നവംബർ 14 മുതൽ 20 വരെയാണ് സഹകരണവാരമായി ആചരിക്കുന്നത്.
സർക്കിൾ തല വാരാഘോഷം 17 -11-22 ന് ചെമ്മാട് സഹകരണ ഭവനിൽ ബഹു :തിരൂരങ്ങാടി MLA KPA മജീദ്  ഉൽഘാടനം ചെയ്യും.
അന്ന് തന്നെ നടക്കുന്ന സെമിനാർ വള്ളിക്കുന്ന് MLA ബഹു: അബ്ദുൾ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും
വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ  വിജയികൾക്ക് തിരുരങ്ങാടി അസിസ്റ്റൻറ് രജിസ്റ്റർ ശ്രീ പ്രേമരാജ് ,തിരൂരങ്ങാടി അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി സുലോചന ഇ.ആർ,അസിസ്റ്റൻറ് ഡയറക്ടർ ശ്രീ ജോബി ജോസഫ് , അരിയല്ലൂർ ബാങ്ക് പ്രസിഡൻറ് ശ്രീ നരേന്ദ്രദേവ് ,പരപ്പനങ്ങാടി ബാങ്ക് പ്രസിഡൻറ് ശ്രീ. കുട്ടി കമ്മു നഹ, തിരൂരങ്ങാടി ബാങ്ക് പ്രസിഡണ്ട് അഹമ്മദ് അലി ബാവ ,സഹകരണ ഇൻസ്പെക്ടർമാരായ കെ ടി വിനോദ്,കെ അബ്ദുൽ അനീഷ്, പി സജിത്ത്,ബാബുരാജ് എൻ പി .വിജയകുമാർ കെ എന്നിവർ വിജയികൾക്ക് മെഡലുകളും ട്രോഫികളും നൽകി.സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ നിമേഷ് .കെ,  അബ്ദുൽ ജലീൽ കെ എ , രഞ്ജിത്ത്,പ്രമോദ്, ബാങ്ക് സെക്രട്ടറിമാരായ ശ്യാംകുമാർ ,അബ്ദുൽ ഹമീദ്,അഹമ്മദ് ആസിഫ് എന്നിവരും സംബന്ധിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!