Section

malabari-logo-mobile

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ക്ലിഫ് ഹൗസിനു മുമ്പില്‍ സമരം തുടങ്ങി.

HIGHLIGHTS : തിരു: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും പ്രതിഷേധവുമായി തലസ്ഥാനത്തെത്തി. ദുരിതബാധിതരുടെ അമ്മമാര്‍ പ്രതിഷേധവുമായി തലസ്ഥാനത്തെത്തി. സര്‍ക്കാര്‍ ...

endocolash1-300x225തിരു: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും പ്രതിഷേധവുമായി തലസ്ഥാനത്തെത്തി. ദുരിതബാധിതരുടെ അമ്മമാര്‍ പ്രതിഷേധവുമായി തലസ്ഥാനത്തെത്തി. സര്‍ക്കാര്‍ ദുരിതബാധിതരോട് തുടരുന്ന അവഗണയില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാര്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഇവര്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കും.

50 ദുരിതബാധിതരുടെ കുടുംബങ്ങളാണ് പ്രതിഷേധവുമായ എത്തിയിട്ടുള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുകത, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് തള്ളുക, കടങ്ങള്‍ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി ഇന്ന് മുതല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക് മുന്നില്‍ അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം നടത്തുന്നത്.

sameeksha-malabarinews

പൂര്‍ണമായി കിടപ്പിലായ അഞ്ചു പേരും അനിശ്ചിതകാല കഞ്ഞിവെപ്പ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആവശ്യം അംഗീകരിച്ച് കിട്ടുന്നതുവരെ സമരം ചെയ്യാണ് തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!