പൊന്നാനിയില്‍ ഇടി, മലപ്പുറത്ത് ഇ. അഹമ്മദ്.

2009030752800301മലപ്പുറം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുസ്ലിംലീഗിന്റെ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കാന്‍ ധാരണയായി. ഇതനുസരിച്ച് മലപ്പുറത്ത് ഇ അഹമ്മദും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇന്ന് മലപ്പുറത്ത് നടന്നു കൊണ്ടിരിക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതയുടേതാണ് തീരുമാനം.

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇരുവരോടും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ദേശം പാര്‍ട്ടി നല്‍കിക്കഴിഞ്ഞു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ ഔദ്യോഗികമായി തീരുമാനം വരുന്നത് കാത്തുനില്‍കാതെ തങ്ങളുടെ സംഘടനാ മെഷണറി സജീവമാക്കാനാണ് ലീഗിന്റെ തീരുമാനം. ഇതിനായി മാസങ്ങള്‍ക്കു മുമ്പേതന്നെ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പഠന ക്യാമ്പുകളും പ്രവര്‍ത്തക യോഗങ്ങളും ഇരുമണ്ഡലങ്ങളിലും നടന്നു കൊണ്ടിരിക്കുകയാണ്.

ഇ ടി പൊന്നാനിയില്‍ മത്സരിക്കുന്നത് യോഗം സര്‍വ്വാത്മന സ്വാഗതം ചെയ്‌തെങ്കിലും ഇ അഹമ്മദിന്റെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളില്‍ ചിലര്‍ പങ്കുവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top