എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബം ആത്മഹത്യ ചെയ്തു

Endosulfanകാസര്‍കോട്: കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബം ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മൂന്നംഗ കുടുംബമാണ് ആത്മഹത്യ ചെയ്തത്. ചെറുവത്തൂര്‍ മുണ്ടേക്കണ്ടം സ്വദേശി തമ്പാന്‍, ഭാര്യ പത്മിനി, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്.

്കാര്‍ത്തിക്കിന്റെ ചികിത്സക്കായി തമ്പാനും കുടുംബവും ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും കുടുംബത്തിന് മതിയായ സഹായം ലഭിച്ചിരുന്നില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു.

തമ്പാന്റെയും ഭാര്യ പത്മിനിയുടെയും മൃതദേഹം ഫാനില്‍ തൂങ്ങിമരിച്ച നിലയിലും മകന്‍ കാര്‍ത്തിക്കിന്റെ മൃതദേഹം ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയിലുമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. സ്ഥത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തമ്പാന്റെയും പത്മിനിയുടേയും മൂത്ത രണ്ടു മക്കളും എന്‍ഡോസള്‍ഫാന്‍ രോഗബാധയെ തുടര്‍ന്നാണ് മരിച്ചത്.

Share news
error: Content is protected !!
Scroll to Top