ദില്ലി: ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 50 പൈസയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ പ്രതിമാസം 50 പൈസ വര്‍ധിപ്പിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം വിലവര്‍ധന എടുത്തുകളയണമെന്നാണ് കരുതപ്പെട്ടിരുന്നത്.
ഡീസലിന് ലിറ്ററിന് നാല് രൂപയിലധികം നഷ്ടം നേരിടുന്ന സാഹചര്യത്തല്‍ പ്രതിമാസം വില വര്‍ധന ഒഴിവാക്കാനാകില്ലെന്ന് പെട്രോളിയം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




