തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം മന്‍മോഹന്‍ സിംഗാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേന്ദ്രനയങ്ങളില്‍ പലതും നടപ്പിലാക്കാതിരുന്നത് കൊണ്ടാണ് യുഡിഎഫ് തോല്‍വി അതിജീവിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. നയപരമായ ഭേദഗതിക്ക് രാഹുല്‍ തയ്യാറാകണമെന്നും പ്രിയങ്കാ ഗാന്ധിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരിടമുണ്ടെന്നും രമേശ് വ്യക്തമാക്കി.
അതെസമയം സരിതയുടെ കുറിപ്പ് പുറത്ത് വിട്ടാല്‍ മന്ത്രിസഭ താഴെ വീഴില്ലെന്നും അദേഹം പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




