ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബദായുന്‍ ജില്ലയില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ മാനഭംഗത്തി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവം സിബിഐയ്ക്ക് വിടാന്‍ ഉത്തര്‍പ്രദേശ് സര്‍്ക്കാര്‍ തീരുമാനിച്ചു. കേസിന്റെ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കാനും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചു.
കേസ് സിബിഐയ്ക്ക് വിടണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
കേസിലെപ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 16 ലെ ദില്ലി കൂട്ടബലാത്സംഗ കേസിനെക്കാളും ക്രൂരമാണ് ഈ സംഭവം. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പിതാവ് ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരികളെ ബലാത്സംഗം ചെയ്ത ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍്ക്കാന്‍ മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു. മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാതെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് പണമല്ല നീതികിട്ടിയാല്‍ മതിയെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു.




