Section

malabari-logo-mobile

തൊഴിലവസരങ്ങൾ; പരപ്പനങ്ങാടി മത്സ്യഭവന് സാഗര്‍മിത്ര: അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : employment opportunities; Parapanangadi Matsya Bhavan Sagarmitra: Applications invited

പരപ്പനങ്ങാടി മത്സ്യഭവന് സാഗര്‍മിത്ര: അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതി  പ്രകാരം പരപ്പനങ്ങാടി മത്സ്യഭവന് കീഴിലുളള അരയന്‍കടപ്പുറം മത്സ്യഗ്രാമത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും  ബിരുദം നേടിയിട്ടുളള, ഫിഷറീസ് പ്രൊഫഷണലുകളായ പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍  പരിജ്ഞാനം ഉളളവരുമായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 35 വയസ്സില്‍ കവിയരുത്. പരപ്പനങ്ങാടി   മത്സ്യഭവന്‍ പരിധിയില്‍  ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  മുന്‍ഗണന ലഭിക്കും. പ്രതിമാസം 15000 രൂപ ഇന്‍സെന്റീവ് ലഭിക്കും. അപേക്ഷ ഫോറവും  കൂടുതല്‍ വിവരങ്ങളും  ചെട്ടിപ്പടി പ്രവര്‍ത്തിക്കുന്ന പരപ്പനങ്ങാടി  മത്സ്യഭവനില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 21 നകം പരപ്പനങ്ങാടി  മത്സ്യഭവനില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494-2666428.

അക്കൗണ്ട്‌സ് ഓഫീസര്‍ നിയമനം
എറണാകുളം,  ഇടുക്കി ജില്ലകളിലെ അര്‍ദ്ധ സര്‍ക്കാര്‍   സ്ഥാപനങ്ങളിലേക്ക്  അക്കൗണ്ട്‌സ് തസ്തികയില്‍    പട്ടിക ജാതി, ഓപ്പണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കായുള്ള  രണ്ട് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. സിഎ/ഐ.സി.എം.എ ഇന്റര്‍ ആണ് യോഗ്യത. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ശമ്പളം     : 25000 രൂപ. പ്രായം 18 നും 45 നുമിടയില്‍. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത,  എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ജനുവരി 21 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി  ഹാജരാക്കണം.

sameeksha-malabarinews

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വാഴക്കാട് ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഈഴവ/ തിയ്യ വിഭാഗത്തില്‍ പെട്ട ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എക്കണോമിക്‌സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള ട്രെയിനിംഗും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 18  ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0483 2968444
.
അധ്യാപക അഭിമുഖം
ഒതുക്കുങ്ങല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (കൊമേഴ്സ്) തസ്തികയിലെ അവധി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 16 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9447939995.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അരീക്കോട് ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എക്കണോമിക്‌സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള ട്രെയിനിംഗും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 18  ന് രാവിലെ 10.30 മണിക്ക് യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0483 2850238.

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ദൃഷ്ടി പ്ലാന്‍ പ്രൊജക്ടിന്റെ ഭാഗമായി സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.യോഗ്യത: എം.ഡി ശാലാക്യതന്ത്ര. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ടി.സി.എം.സി രജിസ്‌ട്രേഷനും സഹിതം ജനുവരി 18 ബുധനാഴ്ച രാവിലെ 11 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍  നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0483 2734852

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!