HIGHLIGHTS : Voter ID Aadhaar linking in final stage in Tirurangadi taluk
തിരൂരങ്ങാടി ; വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ യജ്ഞത്തില്‍ തിരുരങ്ങാടി താലൂക്കിലെ 370000 വോട്ടര്‍മാര്‍ ഭാഗമായി കഴിഞ്ഞു . പ്രസ്തുത നടപടിയുമായി ബന്ധപ്പെട്ടു . വേങ്ങര നിയോജക മണ്ഡലത്തില്‍ 117306 വോട്ടര്‍മാരും വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ 130776 വോട്ടര്‍മാരും തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 120299 വോട്ടര്‍മാരും അവരുടെ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.
ഐഡന്റിറ്റി ഒന്നിലധകം 2021 ഡിസംബറില്‍ പാര്‍ലമെന്റ് അംഗീകരിച്ച തിരഞ്ഞെടുപ്പ് നിയമ ( ഭേദഗതി ) ആക്ട് പ്രകാരം എല്ലാ വോട്ടര്‍മാരെയും അവരുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തു . വരുന്നു . വോട്ടര്‍മാരുടെ ആധികാരികമാക്കുന്നതിനും കള്ളവോട്ട് തടയുന്നതിനും നിയോജക മണ്ഡലങ്ങളിലോ ഒരേ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ പേരുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ തടയാനാകുന്നു .

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും , താലൂക്ക് ഓഫീസ് ഇലക്ഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തിയും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ് . കൂടാതെ പ്ലെയ്‌സ്റ്റോറില്‍.ലഭ്യമായിട്ടുള്ള വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് വഴിയും www.nvsp.in എന്ന വെബ്‌സൈറ്റിലൂടെയും സ്വന്തമായും ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണ് . Mobile view ( 54 ) കൂടുതല്‍ സുതാര്യവും കുറ്റമറ്റതുമായ തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകാന്‍ ഇനിയും ബാക്കിയുള്ള വോട്ടര്‍മാര്‍ ജനുവരി 25 നുള്ളില്‍ തങ്ങളുടെ വോട്ടര്‍ ഐഡിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസരം വിനിയോഗിക്കണമെന്ന് ഇലക്ട്‌റല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ & തഹസില്‍ദാര്‍ അഭ്യര്‍ത്ഥിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു