Section

malabari-logo-mobile

തൊഴിലവസരങ്ങൾ; പി.ആർ.ഡി. പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

HIGHLIGHTS : employment opportunities; P.R.D. Content Editor Vacancies in Prism Project

sameeksha-malabarinews
പി.ആർ.ഡി. പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്താ ശൃംഘല (പ്രിസം) പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 വരെയാണു പാനലിന്റെ കാലാവധി.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവർക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായപരിധി 35 വയസ്. (നോട്ടിഫിക്കേഷൻ നൽകുന്ന തീയതിയിൽ). പ്രതിമാസം 17,940 പ്രതിഫലം ലഭിക്കും. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ prdprism2023@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 12നു മുൻപ് അപേക്ഷകൾ അയക്കണം.

അഭിമുഖം


വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ്‌സ്മാൻ (ഒഴിവ്-2) / ട്രേഡ് ഇൻസ്ട്രക്ടർ  (ഒഴിവ്-1) / ഡെമോൻസ്‌ട്രേറ്റർ  (ഒഴിവ്-1) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളേജിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.
കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ) നിയമിക്കുന്നതിന് ഓഗസ്റ്റ് 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

യോഗ പരിശീലക നിയമനം

തവനൂര്‍ ഗവ.റസ്റ്റ് ഹോമിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു.  ആറുമാസത്തേക്കാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള സ്ത്രീകള്‍ ഓഗസ്റ്റ് നാലിന് രാവിലെ 11ന് റസ്‌ക്യൂ ഹോമില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് സഹിതം സ്ഥാപനത്തില്‍ എത്തണം.  ഫോണ്‍: 0494 2698341.

തവനൂര്‍ ഗവ.മഹിളാമന്ദിരത്തിലേക്ക് യോഗ പരിശീലകയുടെ ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് നാലിന് രാവിലെ 10ന് നടത്തും. യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള സ്ത്രീകള്‍ക്കാണ് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് സഹിതം സ്ഥാപനത്തില്‍ എത്തണം.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

തവനൂര്‍ ഗവ.വൃദ്ധമന്ദിരത്തിലേക്ക്  മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്ന് ഒഴിവാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ എട്ടാം ക്ലാസ് പാസ് ആയിരിക്കണം. 50 വയസ് കവിയരുത്. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 11ന് രാവിലെ 11ന് തവനൂര്‍ വൃദ്ധമന്ദിരം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം.

സിഎസ്ആര്‍ ടെക്‌നീഷ്യന്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സി.എസ്.ആര്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/ മെഡിക്കല്‍ ഇലക്ട്രോണിക് ടെക്‌നോളജിയില്‍ എന്‍.ടി.സി, സര്‍ക്കാര്‍ നടത്തിപ്പിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സി.എസ്.ആര്‍ സാങ്കേതികവിദ്യയില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കിവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം careergmcm @gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. ഫോണ്‍: 0483 2764056.
ഐസിഫോസ്സിൽ കരാർ നിയമനം

സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള ഐസിഫോസ്സിലെ മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക്  കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. MSc (CS / IT) / MCA / MTech (Circuit Branches) / MTech (Computational Linguistics) / MA  (Computational Linguistics /Linguistics)  അല്ലെങ്കിൽ BTech (Circuit Branches) /  BSc in Computer Science / തത്തുല്യ യോഗ്യതയുള്ള ബിരുദധാരികൾക്ക് ഓഗസ്റ്റ് 5ന് ഐസിഫോസിൽ നടത്തുന്ന അഭിമുഖത്തിൽ  പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13, 9400225962.
ടൈപ്പിസ്റ്റ് നിയമനം

വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ  ഓഗസ്റ്റ് 10ന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്  ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില,  തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.
പ്രിൻസിപ്പൽ താൽക്കാലിക നിയമനം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്  അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷകർക്ക് യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പാൾ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽനിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. പ്രായം ജൂൺ ഒന്നിന് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം.

യോഗ്യതയുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20ന് മുൻപായി ന്യൂനപക്ഷ ക്ഷേമവകുപ്പധ്യക്ഷന്റെ കാര്യാലയം, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം – 695033. എന്ന വിലാസത്തിൽ    സ്പീഡ് പോസ്റ്റായി അയക്കണം കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2300523, 24, www.minoritywelfare.kerala gov.in.

എമർജൻസി മെഡിക്കൽ ഓഫീസർ

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ മാസം 57,525 രൂപ വേതനത്തിനു നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2460190.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News