തിരൂരങ്ങാടി: വെന്നിയൂര്‍ പ്രവാസി സംഘം സൗദി (VPS), എന്ന പ്രവാസി സംഘടന തിരൂരങ്ങാടി താലൂക്കിലെ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഒരുക്കിയ ഉല്ലാസ യാത്ര വേറിട്ട അനുഭവമായി. പരിപാടി വിപിഎസ് പ്രസിഡന്റ് മജീദ് പാലക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും പ്രയാസമനുഭവിക്കുന്ന പല രോഗാവസ്ഥയിലുള്ളവരെയും പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലിരുത്തിയാണ് യാത്ര സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാര്‍ക്കുള്ള വിപിഎസിന്റെ ഉപഹാര വിതരണം ബഷീര്‍ തെങ്ങിലകത്ത് നിര്‍വ്വഹിച്ചു. സെക്രെട്ടറി ഇഖ്ബാല്‍, ട്രഷറര്‍ ടിടി എം കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വളണ്ടിയര്‍ ക്യാപ്റ്റന്‍ സൈനുല്‍ ആബിദ്, എക്‌സികുട്ടീവ് അംഗങ്ങളായ മുസ്തഫ നല്ലൂര്‍, അഷ്റഫ് പങ്ങിണിക്കാടന്‍, മൂസ്സ നന്നംബ്ര, സാലിഹ് വെന്നിയൂര്‍, ഹമീദ് പറമ്പില്‍, സൈദലവി എ.എസ്, കുഞ്ഞിമുഹമ്മദ് ടി, അബ്ബാസ് കെവി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.




