പരപ്പനങ്ങാടി:കെ.എസ്.യു പ്രവര്‍ത്തകര്‍ തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധര്‍ണ നടത്തി.മലബാറിലെ വിദ്യാര്‍ത്ഥികളോടുള്ള അവഗണന അവസാനിപ്പിച്ച് പ്ലസ്ടുവിന് അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് പരപ്പനങ്ങാടി മണ്ഡലം കെ.എസ്.യു കമ്മിറ്റി ധര്‍ണ നടത്തിയത്.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്ത ധര്‍ണയില്‍ പരപ്പനങ്ങാടി മണ്ഡലം കെ.എസ്.യു പ്രസിഡണ്ട് അബിന്‍ കൃഷ്ണ അധ്യക്ഷനായി.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്‍ പി ഹംസ കോയ യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി.ഷാജഹാന്‍, സുധീഷ് പാലശ്ശേരി തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.
പി.ഒ. റഷീക് സ്വാഗതവും സഫ്‌വാന്‍ പുത്തരിക്കല്‍ നന്ദിയും പറഞ്ഞു.




