Section

malabari-logo-mobile

എഞ്ചിനീയറിങ് കോളേജിലെ ഫീസ് വര്‍ദ്ധനവിനെതിരെ എസ് എഫ് ഐ യൂണിവേഴ്‌സിറ്റി മാര്‍ച്ച് നടത്തി

HIGHLIGHTS : SFI University marched against fee hike in engineering college

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഏക എഞ്ചിനീയറിങ് കോളേജായ IETCU വിലെ അന്യായമായ ഫീസ് വര്‍ദ്ധനവിന് എതിരെയും മെറിറ്റ് സീറ്റുകള്‍ വെട്ടിക്കുറച്ചതിനെതിരെയും എഞ്ചിനീയറിംഗ് ക്യാമ്പസ്സിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്‌ഐ തിരൂരങ്ങാടി ഏരിയ കമ്മിറ്റി യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി.

നിലവില്‍ ഉണ്ടായിരുന്ന വാര്‍ഷിക ഫീസ് 35000 ത്തില്‍ നിന്നും 50000 ആക്കുകയും നിലവില്‍ ഉണ്ടായിരുന്ന 95% മെറിറ്റ് സീറ്റും 5% NRI സീറ്റുംഎന്നത് മാറ്റി 50% മെറിറ്റ് സീറ്റ് 45 % മാനേജ്‌മെന്റ് സീറ്റ് 5 % NRI സീറ്റ് എന്ന രീതിയില്‍ പുനപരിഷ്‌കരിക്കുകയും ചെയ്ത യൂണിവേഴ്‌സിറ്റി നിലപാടിനെതിരെയാണ് മാര്‍ച്ച് നടത്തിയത്.

sameeksha-malabarinews

50%ത്തിലേക്ക് വെട്ടി കുറച്ച മെറിറ്റ് സീറ്റ് 95% ആയി നിലനിര്‍ത്താനും അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച ഫീസ് കുറയ്ക്കാനും തീരുമാനമായതായും എഞ്ചിനീയറിങ് കോളേജ് ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും വി സി യും രജിസ്ട്രാറും എസ് എഫ് ഐ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

മാര്‍ച്ച് എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി എം സജാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഉവൈസ് എന്‍ പി അധ്യക്ഷനായി. നിഖില്‍ ഗോവിന്ദ് സി സ്വാഗതവും. ഷിഹാബ്, ആഷിഖ് എം പി എന്നിവര്‍ സംസാരിച്ചു. സിനാന്‍ നന്ദി പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!