Section

malabari-logo-mobile

തൊഴിലവസരങ്ങൾ; പരപ്പനങ്ങാടി പ്രീ മെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍

HIGHLIGHTS : employment opportunities; Matron cum Resident Tutor in Parappanangady Pre Matric Hostel

പരപ്പനങ്ങാടി പ്രീ മെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍
പരപ്പനങ്ങാടി പ്രീ മെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍-കെ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബി.എഡും ഉള്ളവരായിരിക്കണം.  നിയമനം 2022-23 അധ്യയന വര്‍ഷത്തേക്ക് (2023 മാര്‍ച്ച് 31 വരെ) മാത്രമായിരിക്കും. മേട്രണ്‍-കെ റസിഡന്റ് ട്യൂട്ടര്‍മാരുടെ പ്രവൃത്തി സമയം വൈകീട്ട് നാല് മുതല്‍ അടുത്ത ദിവസം രാവിലെ എട്ട് വരെയായിരിക്കും. 12,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 8547630143.
ഇന്റർവ്യൂ 30ന്
സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശാ ഭവനിൽ (പുരുഷൻമാർ) ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ. തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 30ന് ഇന്റർവ്യൂ നടത്തും.
കെയർ പ്രൊവൈഡർക്ക് എട്ടാം ക്ലാസ് പാസായിരിക്കണമെന്നതാണു യോഗ്യത. പ്രായം 18നും 50(01/07/2022)നും മധ്യേ. നാല് ഒഴിവുണ്ട്. ഇന്റർവ്യൂ സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെ. വേതനം 18,390 രൂപ. ജെ.പി.എച്ച്.എൻ പ്ല്‌സ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. പ്രായം 18നും 50(01/07/2022)നും മധ്യേ. ഒരു ഒഴിവാണുള്ളത്. ഇന്റർവ്യൂ സമയം ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ. വേതനം 24,520 രൂപ.
തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ഹാജരാകണം. മാനസിക രോഗവിമുക്തരുടെ സംരക്ഷണത്തിന് താൽപ്പര്യവും സേവന താൽപ്പര്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. വിവരങ്ങൾക്ക്: 0471 2341955.
ആശാഭവനിൽ നിയമനം
തിരുവനന്തപുരം ഗവൺമെന്റ് ആശാഭവനിൽ (സ്ത്രീകൾ) എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.റ്റി.സി.പി തസ്തികയിൽ എട്ടാം ക്ലാസ് പാസും ജെ.പി.എച്ച്.എൻ തസ്തികയിൽ പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസുമാണ് യോഗ്യത. പ്രായപരിധി 50 വയസ് (30/07/2022). എം.റ്റി.സി.പി തസ്തികയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ജെ.പി.എച്ച്.എൻ തസ്തികയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയുമാണ് അഭിമുഖം.
തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി കൃത്യസമയത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം.
വാക് ഇൻ ഇന്റർവ്യൂ
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താഴെ പറയുന്ന യോഗ്യത ഉള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് ഹാജരാകണം. ബി.എ.എം.എസ്, എം.ഡി (കൗമാരഭ്യത്യം) എന്നിവയാണ്  യോഗ്യത.
ലാബ് ടെക്‌നീഷ്യന്‍
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.  അപേക്ഷകര്‍ ഗവ. അംഗീകൃത രണ്ട് വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് മൂന്നിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍: 0483 2762037.

പാരമ്പര്യേതര ട്രസ്റ്റി നിയമനം
തിരൂരങ്ങാടി താലൂക്കിലെ ഊരകം ശ്രീ.സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളെ നിയമിക്കുന്നതിന് തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 15ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ബന്ധപ്പെടണം.
അഭിമുഖം 29ന്

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിൽ പരിചാരകരെ നിയമിക്കുന്നതിനുള്ള പദ്ധതി 2022-23 പ്രകാരം വകുപ്പിനു കീഴിൽ പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന കെയർ ഹോമിൽ മൾട്ടിടാക്‌സ് കെയർ പ്രൊവൈഡർമാരെയും ജെ.പി.എച്ച്.എൻമാരെയും തെരഞ്ഞെടുക്കുന്നതിന് 29ന് അഭിമുഖം നടത്തും. തിരുവനന്തപുരം പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് അഭിമുഖം.മൾട്ടിടാസ് കെയർ പ്രൊവൈഡർക്ക് എട്ടാം ക്ലാസ് പാസായിരിക്കണം. പ്രതിമാസവേതനം 18,390 രൂപ. രാവിലെ 10 മണി മുതൽ ഒരു മണിവരെയാണ് അഭിമുഖം.

ജെ.പി.എച്ച്.എൻ-ന് പ്ലസ്ടു, ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ജെ.പി.എച്ച്.എൻ കോഴ്‌സ് എന്നിവ പാസായിരിക്കണം. പ്രതിമാസവേതനം 24,520 രൂപ. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചുവരെയാണ് ഇന്റർവ്യൂ.

മഹിള സമഖ്യ സൊസൈറ്റിയിൽ അക്കൗണ്ട്‌സ് ഓഫീസർ

കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള  മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം (കൊമേഴ്‌സ് അഭിലഷണീയം), സ്റ്റോർ കീപ്പിങ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് എന്നിവയിൽ സർക്കാർ/ അർധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയാണ് യോഗ്യതകൾ. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായം 30ന് മുകളിൽ. ഓണറേറിയമായി 33,000 രൂപ ലഭിക്കും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയക്കണം. സ്ത്രീ ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ടാകും. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, keralasamakhya@gmail.comwww.keralasamakhya.org.
അഡ്മിനിട്രേറ്റിവ് ഓഫിസർ ഒഴിവ്

സിമെറ്റ് ഡയറക്ടറേറ്റിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയേറ്റിലെ ജോയിന്റ് സെക്രട്ടറിയോ, അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്നോ, സർക്കാർ സർവീസിലെ സമാന തസ്തികകളിൽ നിന്നോ വിരമിച്ച 60 വയസ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം പ്രതിമാസം 35,300 രൂപ. താത്പര്യമുള്ളവർ www.simet.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന അപേക്ഷാഫോം പൂരിപ്പിച്ച്, ബയോഡാറ്റാ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പെൻഷൻ പേയ്‌മെന്റ് ഓർഡറോ, സമാന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ഓഗസ്റ്റ് 5ന് മുമ്പ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2302400.
സ്പീച്ച് തെറാപ്പിസ്റ്റ് നിയനം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് (കെ.എസ്.എസ്.എം ന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം) വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എ.എസ്.എൽ.പി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എ.വി.റ്റി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമപ്രകാരമുള്ള പ്രായപരിധി ബാധകം. ഒരു വർഷമാണ് കാലാവധി. പ്രതിമാസ വേതനം 22,290 രൂപ. ഓഗസ്റ്റ് മൂന്നിനു രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ്, പ്രിൻസിപ്പളിന്റെ  കാര്യാലയത്തിലാണ് ഇന്റർവ്യൂ.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ഹാജരാകണം.
പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിൽ ഒഴിവുകൾ
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളിലെ നിയമനത്തിനായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രോജക്ട് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് അഞ്ചിനു വൈകിട്ട് അഞ്ചിന് മുമ്പ് (തപാലിലും, ഇ-മെയിലിലും) സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. വിലാസം: ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം 695001. ഫോൺ: 0471-232624, ഇ-മെയിൽ: environmentdirectorate@gmail.com.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!