Section

malabari-logo-mobile

തൊഴിലവസരങ്ങൾ; മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് സയന്‍സ് കോളജില്‍ അതിഥി അധ്യാപക നിയമനം

HIGHLIGHTS : employment opportunities; Malappuram Govt. Guest Lecturer Recruitment in Vanita Arts Science College

മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് സയന്‍സ് കോളജില്‍ അതിഥി അധ്യാപക നിയമനം

മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് സയന്‍സ് കോളജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂലൈ 20ന് രാവിലെ 10ന് ഇസ്ലാമിക് ഹിസ്റ്ററി, ഉച്ചക്ക് രണ്ടിന് എക്കണോമിക്‌സ്, 21ന് രാവിലെ 10ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ അഭിമുഖം നടക്കും.  55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.  ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍:  0483 2972200.

അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം

സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റോ ആണ് യോഗ്യത. പട്ടിക  വര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കും. 18,000 രൂപയാണ് പ്രതിമാസ വേതനം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജില്ലയിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്/ ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ ജൂലൈ 23ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം.        അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ജില്ലയിലെ പട്ടിക        വര്‍ഗവികസന ഓഫീസ്/ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസ്/ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

sameeksha-malabarinews

ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് നിയമനം

പൂക്കോട്ടൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സിനെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂലൈ 16ന് രാവിലെ 9.30ന് പൂക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0483 2774860.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

തിരുവാലി ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം ജൂലൈ 22നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04832721148.

ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

സ്പോര്‍ട്സ് അക്കാദമികളില്‍ വാര്‍ഡന്‍മാര്‍

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിലെ വിവിധ ജില്ലാ സ്പോര്‍ട്സ് അക്കാദമികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പുരുഷ/ വനിതാ വാര്‍ഡന്‍മാരെ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളില്‍ ആയിരിക്കണം. 30 മുതല്‍ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. 40 മുതല്‍ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടന്‍മാര്‍ക്ക് ബിരുദം നിര്‍ബന്ധമല്ല.

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുന്‍പരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralasportscouncil.org, 0471-2330167, 0471-2331546.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!