ചെട്ടിപ്പടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് റോഡിലേക്ക് മുറിഞ്ഞുവീണു;ഒഴിവായത് വന്‍ദുരന്തം

പരപ്പനങ്ങാടി: റോഡരികിലെ തെങ്ങ് ശക്തമായ കാറ്റിലും മഴയിലും റോഡിന് നടുമുറിവിലേക്ക് മുറിഞ്ഞുവീണു. ഇന്ന് വൈകീട്ടാണ് ചെട്ടിപ്പടി മൊടുവിങ്ങലില്‍ റോഡരികിലെ തെങ്ങ് മുറിഞ്ഞുവീണത്.

നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡാണ് ഇത്. ഈ സമയം ഇതുവഴി വന്ന കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് പത്ത് മിനിറ്റോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

അപകടസമയത്ത് ഓടിയെത്തിയ നാട്ടുകാരായ രവീനന്ദ്രന്‍ കാട്ടിക്കോലോത്ത്, കരീം ചെട്ടിപ്പടി, സുഫൈദ് റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ തെങ്ങ് റോഡിന് നടുവില്‍ നിന്ന് അരികിലേക്ക് മാറ്റിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top