Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഒ.കെ. രാംദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

HIGHLIGHTS : Calicut University News; O.K. Condolences on the demise of Ramdas

ഒ.കെ. രാംദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കേരള ക്രിക്കറ്റ് ടീമിന്റെയും കാലിക്കറ്റ് സര്‍വകലാശാലാ ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റനായിരുന്ന ഒ.കെ. രാംദാസിന്റെ നിര്യാണത്തില്‍ കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. 1968 മുതല്‍ 70 വരെ കാലിക്കറ്റ് ക്രിക്കറ്റ് ടീമംഗമായിരുന്ന രാംദാസ് അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ നായകനായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല നിലവില്‍ വരുന്നതിന് മുമ്പ് കണ്ണൂര്‍ എസ്.എന്‍. കോളേജ് വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലാ ടീമില്‍ അംഗമാകുന്നത്. ക്രിക്കറ്റ് കേരളത്തിലും ഇന്ത്യയിലും ജനകീയമാകുന്നതിന് മുമ്പേ തന്നെ രാംദാസ് ആ കളിയില്‍ പ്രതിഭ തെളിയിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അനുസ്മരിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ എന്നിവരും രാംദാസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.

sameeksha-malabarinews

സൗജന്യ പി.എസ്.സി. പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ പി.എസ്.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍, വാട്സ്ആപ് നമ്പര്‍ സഹിതമുള്ള അപേക്ഷ 20-ന് മുമ്പായി bureaukkd@gmail.com എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം. പ്രവേശനം ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്ക്. ഫോണ്‍ 0494 2405540, 8848100458.

ഇന്റഗ്രേറ്റഡ് പി.ജി. രജിസ്ട്രേഷന്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 175 രൂപയും മറ്റുള്ളവര്‍ക്ക് 420 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 26. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407016, 7017.

ബി.ആര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ബി.ആര്‍ക്ക്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ്മാറ്റത്തിന് അപേക്ഷിക്കാം. 1, 2 സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരെയാണ് കോളേജ് മാറ്റത്തിന് പരിഗണിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പുകളും 1, 2 സെമസ്റ്റര്‍ പരീക്ഷാ രജിസ്ട്രേഷന്റെ വിവരങ്ങളും 335 രൂപയുടെ ചലാന്‍ രശീതും മറ്റ് അനുബന്ധ രേഖകളും സഹിതം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ അതാത് കോളേജുകളിലെ പ്രിന്‍സിപ്പാല്‍ മുഖാന്തിരമാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ലൈഫ്സയന്‍സ് റിഫ്രഷര്‍ കോഴ്സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി ആഗസ്ത് 1 മുതല്‍ 13 വരെ നടത്തുന്ന ലൈഫ് സയന്‍സ് റിഫ്രഷര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബോട്ടണി, ജനിറ്റിക്സ്, മൈക്രോബയോളജി, വെറ്ററിനറി സയന്‍സ്, സുവോളജി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ജൂലൈ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സൗകര്യം ugchrdc.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407350, 7351.

ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി. ഫിസിക്സ്, കെമിസ്ട്രി പ്രവേശനാഭിമുഖം 20-നും ബയോസയന്‍സിന്റേത് 21-നും നടക്കും. സര്‍വകലാശാലയില്‍ നിന്നും അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 10.30-ന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ രേഖകള്‍ സഹിതം ഹാജരാകണം. മറ്റുള്ളവര്‍ക്ക് ഒഴിവുകള്‍ക്കനുസരിച്ച് അറിയിപ്പ് ലഭിക്കുന്നതാണ്.

ഹാള്‍ടിക്കറ്റ്

ജൂലൈ 19-ന് ആരംഭിക്കുന്ന ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്സ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

എം.എ. ഉര്‍ദു പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഉര്‍ദു പഠനവിഭാഗത്തില്‍ എം.എ. ഉര്‍ദു പ്രവേശനം 15-ന് രാവിലെ 10.30-ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ 1 മുതല്‍ 11 വരെയുള്ളവരും സംവരണ സീറ്റിലുള്‍പ്പെട്ടവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രവേശനത്തിന് ഹാജരാകണം. ഫീസ് ആനുകൂല്യമുള്ളവര്‍ അനുബന്ധരേഖകള്‍ ഹാജരാക്കേണ്ടതാണ്.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (മൂന്ന് വര്‍ഷം) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും ആറാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 26-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ആഗസ്ത് 3-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നവംബര്‍ 2019 കോവിഡ് സ്പെഷ്യല്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 14, 15 തീയതികളിലും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 29, 30 തീയതികളിലും നടക്കും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. സസ്‌റ്റൈനബിള്‍ ആര്‍ക്കിടെക്ച്ചര്‍, അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍ ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് (ഡാറ്റാ അനലിറ്റിക്സ്) ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!