Section

malabari-logo-mobile

തൊഴിലവസരങ്ങൾ; കൊണ്ടോട്ടി ഗവ. ആര്‍ട്സ് സയന്‍സ് കോളജില്‍ സൈക്കോളജി  അപ്രന്റീസ് നിയമനം

HIGHLIGHTS : employment opportunities; Kendoti Govt. Recruitment of Psychology Apprentice in Arts Science College

സൈക്കോളജി  അപ്രന്റീസ് നിയമനം

പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജില്‍ 2022-23 വര്‍ഷത്തേക്ക് സൈക്കോളജി  അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിലെ ബിരുദാനനതര ബിരുദമാണ് യോഗ്യത. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 20ന് രാവിലെ 10ന് കോളജില്‍ എത്തണം.
കൊണ്ടോട്ടി ഗവ. ആര്‍ട്സ് സയന്‍സ് കോളജില്‍ 2022-23 വര്‍ഷത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 19 ന് ഉച്ചക്ക് രണ്ടിനകം കോളജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
അങ്കണവാടി വര്‍ക്കര്‍ സെലക്ഷന്‍
അരീക്കോട് ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ സെലക്ഷന്‍ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി ഒക്‌ടോബര്‍ 25,26,27 തീയതികളില്‍ അരീക്കോട് കമ്മ്യൂണിറ്റി ഹാളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് കിട്ടാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2852939, 9188959781.

ഗസ്റ്റ് അധ്യാപക ഒഴിവ്

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ഗസ്റ്റ് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച നടത്തും.

sameeksha-malabarinews

ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ഗസ്റ്റ് ലക്ചറർ (1 ഒഴിവ്),  അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്‌സ്) ഗസ്റ്റ് (1 ഒഴിവ്) ഒക്ടോബർ 17നു രാവിലെ 10നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചറർ (1 ഒഴിവ്) ഒക്ടോബർ 18നു രാവിലെ 10.30നുമാണ് പരീക്ഷ/കൂടിക്കാഴ്ച. ഓരോ ഒഴിവു വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിയവും ഉള്ളവർക്ക് മുൻഗണന നൽകും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം.

ഭിന്നശേഷിക്കാർക്ക് അവസരം

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (Locomotor Disability/ Cerebral Palsy-2, Hearing Impared-2, Intellectual Disability-1) സംവരണം ചെയ്ത അപ്രന്റിസ്ഷിപ്പ് തസ്തികയിൽ ഒഴിവുണ്ട്.

എസ്.എസ്.എൽ.സി, കോമേഴഷ്യൽ പ്രാക്ടീസിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (3 വർഷം) 2020, 2021, 2022 വർഷങ്ങളിൽ ജയിച്ചിരിക്കണം എന്നതാണ് യോഗ്യത. പ്രായം 18-26 (ഭിന്നശേഷിക്കാർക്ക് നിയമാനസൃത ഇളവ് അനുവദനീയം)

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ 17നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ്

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിശദമായ ബയോഡേറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ-22 എന്ന വിലാസത്തിൽ 29ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യിൽ ലഭിക്കും.

അഡീഷനല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം
ജില്ലയിലെ വിവിധ കോടതികളിലെ അഡീഷണല്‍ ഗവ. പ്ലീഡര്‍ & അഡീഷണല്‍ പബ്ലി പ്രോസിക്യൂട്ടര്‍ ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ യോഗ്യരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസിനു താഴെ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്. താത്പര്യമുള്ള അഭിഭാഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ നിശ്ചിത വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/ സെക്രട്ടറിയുടെ അസല്‍ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ഒക്ടോബര്‍ 25ന് വൈകീട്ട് നാലിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

ജോബ്‌ഫെയര്‍ ഒക്ടോബര്‍  23ന്
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒക്ടോബര്‍ 23ന് ‘ഉന്നതി 2022’  ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു.  പി.ഉബൈദുള്ള എം.എല്‍.എ ജോബ്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  അന്നേ  ദിവസം മലപ്പുറം ഗവ.  ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ ഫീസടച്ചു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഫോണ്‍ : 04832 734 737.
സൈക്കോളജി അപ്പ്രെന്റിസ് താൽക്കാലിക നിയമനം

തൃപ്പുണിത്തറ സർക്കാർ സംസ്‌കൃത കോളേജിൽ സൈക്കോളജി അപ്പ്രെന്റിസിനെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുധവും ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം 17,600 രൂപയാണ് വരുമാനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 21 ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

പ്ലേസ്‌മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബർ 21നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. നാലു സ്വകാര്യ സ്ഥാപനങ്ങളിലെ 85 ഒഴിവുകളിലേക്കാണ് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി/ പി.ജി/ എം.ബി.എ/ ബി.ടെക്/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ ഒക്ടോബർ 19ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ് http://bit.ly/3g7Ah9q എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

സൈക്കോളജി അപ്രന്റിസ്

കാര്യവട്ടം സർക്കാർ കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒരു ഒഴിവുണ്ട്. മാസം 17,600 രൂപ നിരക്കിൽ 2023 മാർച്ച് 31 വരെയാണ് കാലാവധി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 20ന് രാവിലെ 11 മണിക്ക് കാര്യവട്ടം ഗവൺമെന്റ് കോളേജിൽ അഭിമുഖത്തിനായി എത്തിച്ചേരണം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യത. ഫോൺ: 0471 2417112.

സൈക്കോളജി അപ്രന്റീസ് ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ജീവനി-കോളേജ് മെന്റൽ ഹെൽത്ത് അവയർനെസ് പ്രോഗ്രാമിലേക്ക് സൈക്കോളജിസ്റ്റിന്റെ ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 20ന് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തനപരിചയം എന്നിവ അഭിലഷണീയയോഗ്യതയാണ്. ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!