എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍

വേങ്ങര : ബാങ്ക് എടിഎം മെഷീന്‍ തകര്‍ത്ത് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഊരകം കോട്ടുമല മണക്കാഞ്ചേരി റഷീദ് (ബാവ) (38)യാണ് പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ പി മുഹമ്മദ് ഹനീഫയുടെ റഷീദ് നേതൃത്വത്തിലുള്ള വേങ്ങര പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പിടികൂടിയത്.

ബുധനാഴ്ച രാത്രിയാണ് സംഭവം.

കോട്ടക്കല്‍ അര്‍ബന്‍ ബാങ്കിന്റെ കാരാത്തോട് ശാഖയില്‍ സ്ഥാപിച്ച എടിഎം മെഷീന്‍ തകര്‍ത്താണ് പണം തട്ടാന്‍ ശ്രമിച്ചത്. തൊട്ടടുത്തുള്ള ട്രാവല്‍സിലെ പുട്ടുപൊളിക്കാനും ശ്രമിച്ചു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top