തിരൂര്‍: ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് അപകടം. ബിപി അങ്ങാടി ബൈപാസ് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ പാഞ്ഞു കയറുകയായിരുന്നു.
കുട്ടികള്‍ കലോത്സവത്തിന്റെ പ്രാക്റ്റീസ് കഴിഞ്ഞ് ബസ് കാത്ത് നില്ക്കുമ്പോഴാണ് അപകടമുണ്ടായത്.
ബിപി അങ്ങാടി ഗേള്‍സ് ഹയര്‍ സെക്കന്റെറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.കാരത്തൂര്‍ സ്വദേശികളായ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനികളായ മുല്ലേപാട്ട് ഫാത്തിമ ഷിഫ്‌ന, ഫിതാഷെറിന്‍, എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനി കമ്പത്ത് വളപ്പില്‍ മെഹതാ ഫാത്തിമ,ഫാത്തിമ നിത എന്നിവര്‍ക്കാണ് പരിക്കേറ്റത്.




