കരിപ്പൂരില്‍ 4 പേരില്‍നിന്ന് 2.6 കോടിയുടെ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍: വിമാനത്താവളത്തില്‍ വെള്ളിയാഴ്ച കസ്റ്റംസിന്റെയും ഡിആര്‍ഐ വിഭാഗത്തിന്റെയും പരിശോധനയില്‍ നാലു യാത്രക്കാരില്‍നിന്നായി 2.6 കോടി രൂപ വിലവരുന്ന 5.4 കിലോ സ്വര്‍ണം പിടികൂടി. കാസര്‍കോട് മുട്ട തൊടിയിലെ അബ്ദുല്‍ ബാസിത് (24), മൊയ്തീന്‍ മിസാന്‍ (28), ഇബ്രാഹിം ഖലീല്‍ (30), മലപ്പുറം തിരൂര്‍ക്കാട് സ്വദേശി സെല്‍വം (24) എന്നിവരാണ് പിടിയിലായത്.

ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ അബ്ദുല്‍ ബാസിതില്‍നിന്ന് 1061 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. മിശ്രിതരൂപത്തില്‍ നാല് കാപ്സ് ളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ- കരിപ്പൂര്‍ വിമാനത്തിലാണ് മൊയ്തീന്‍ മിസാന്‍, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ കരിപ്പൂരില്‍ എത്തിയത്. നേരത്തേ വിവരം ലഭിച്ചത് അനുസരിച്ച് കാത്തിരുന്ന ഡിആര്‍ഐ സംഘം ഇവരെ വലയിലാക്കുകയായിരുന്നു.  1.7 കോടി രൂപ വിലവരുന്ന 3.4 കിലോ സ്വര്‍ണം ശരീരത്തില്‍ പേസ്റ്റ് രൂപത്തില്‍ തേച്ചുപിടിപ്പിച്ചനിലയിലായിരുന്നു. എയര്‍ കാര്‍ഗോ കോംപ്ലക്‌സ് വഴി കേക്ക് നിര്‍മിക്കുവാന്‍ ഉപയോഗിക്കുന്ന റോളറിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് മലപ്പുറം തിരൂര്‍ക്കാട് സ്വദേശി സെല്‍വനില്‍ നിന്ന് എയര്‍ കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കേക്ക് നിര്‍മാണ ഉപകരണത്തിന്റെ റോളറിന്റെ കൈപ്പിടിക്കുള്ളിലായിരുന്നു സ്വര്‍ണം, എക്‌സ് റേ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

സ്വര്‍ണക്കടത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നു പരിശോധിച്ചു വരുന്നതായി കസ്റ്റംസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top