Section

malabari-logo-mobile

തൊഴിലവസരങ്ങള്‍; കുക്ക് അഭിമുഖം

HIGHLIGHTS : employment opportunities; Cook interview

കുക്ക് അഭിമുഖം

കോഴിക്കോട് എന്‍ട്രി ഹോമില്‍ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) കരാര്‍ അടിസ്ഥാനത്തില്‍ കുക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് ജൂലൈ 10 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടത്തുന്നു. യോഗ്യത അഞ്ചാം ക്ലാസ് പാസ്. വേതനം 12,000 രൂപ. ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയുമടക്കം എത്തണം. സ്ത്രീകള്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. വയസ് 50 കവിയരുത്. ഫോണ്‍: 9496386933.

sameeksha-malabarinews

കുക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ. ബിആര്‍ അംബേദ് കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് കുക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത കെജിസിഇ ഫുഡ് പ്രൊഡക്ഷന്‍/എഫ്സിഐ ഫുഡ് പ്രൊഡക്ഷന്‍/ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് സയന്‍സ്/മറ്റു പി എസ് സി അംഗീകൃത യോഗ്യത ഉള്ളവരായിരിക്കണം. നിയമനം 2024-25 അധ്യയന വര്‍ഷത്തേക്ക് മാത്രം. പെണ്‍കുട്ടികളുടെ ഹോസ്റ്റലായതിനാല്‍ വനിതകളെയാണ് പരിഗണിക്കുക.
വിദ്യാഭ്യാസ യോഗ്യത, വയസ് (എസ്എസ്എല്‍സി ബുക്ക്) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഐഡന്‍ഡിറ്റി കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും പകര്‍പും സഹിതം ജൂലൈ 11 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍: 0495-2370379.

പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം 10 ന്

ഐസിഎംആര്‍- നാഷണല്‍ പ്രഗ്നന്‍സി ആന്റ് കാര്‍ഡിയാക് ഡിസീസ് ഓഫ് ഇന്ത്യന്‍ സ്റ്റഡിയുടെ ഭാഗമായി നടക്കുന്ന പ്രൊജക്റ്റിന്റെ പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷകാലയളവിലേക്കാണ് നിയമനം.
യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് ഹെല്‍ത്ത്/സോഷ്യല്‍ സയന്‍സ്/ലൈഫ് സയന്‍സ്/ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദം, ഇംഗ്ലീഷ് എഴുതാനും വായിക്കാനും ആശയവിനിമയത്തിലും ടൈപ്പിംഗിലുമുള്ള കഴിവ്, മൈക്രോസോഫ്റ്റ് എക്‌സല്‍, വേര്‍ഡ്, പവര്‍പോയിന്റ് എന്നിവ ഉപയോഗിക്കാനുള്ള കഴിവ്, പ്രാദേശിക ഭാഷയില്‍ എഴുതാനും വായിക്കാനും ആശയവിനിമയത്തിലുമുള്ള കഴിവ്.

അഭിലഷണീയ യോഗ്യത: വിവര ശേഖരണം, വിവര വിശകലനം, വിവര നിരീക്ഷണം തുടങ്ങിയവയിലെ പ്രവൃത്തിപരിചയം. വേതനം പ്രതിമാസം 18000 രൂപ. പ്രായം പരമാവധി 28 (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും). കൂടിക്കാഴ്ചക്കായി വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0495-2350216, 2350200.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!