Section

malabari-logo-mobile

തൊഴിലവസരങ്ങള്‍; സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

HIGHLIGHTS : employment opportunities; Appointment of Speech Therapist

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. സ്പീച്ച് തെറാപ്പിയിൽ പിജി/ ഡിഗ്രി/ഡിപ്ലോമയും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ജോലി ചെയ്ത പരിചയവുമുള്ളവർക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 20-ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 94466 14577.
അധ്യാപക ഒഴിവ്

ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് (സീനിയർ), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ  (സീനിയർ). പൊളിറ്റിക്കൽ സയൻസ്  (ജൂനിയർ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂണ്‍ 13 ന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2839492,9037433270.

sameeksha-malabarinews
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, പി.ഇ.ടി (ഹൈസ്കൂള്‍), യു.പി.എസ്.ടി, ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ – ഉറുദു എന്നീ തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 13 ന് (വ്യാഴം) രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 273 8115.
മഞ്ചേരി പോളിടെക്നിക്കൽ നിയമനം

മഞ്ചേരി സർക്കാർ പോളിടെക്നിക്ക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 14-ന് രാവിലെ 9.30ന് നടക്കുന്ന എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഓരോ പകർപ്പുകളും സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് www.gptcmanjeri.in

ഡോക്ടര്‍ നിയമനം

പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപിയിലേക്ക് താൽക്കാലിക വ്യവസ്ഥയിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ക്ക് ജൂൺ 18-ന് ഉച്ചക്ക് ഒരു മണിവരെ പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ അപേക്ഷ സമര്‍പ്പിക്കാം. ജൂൺ 19-ന് രാവിലെ 10 മണിക്ക് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസിൽ വെച്ച് അഭിമുഖം നടക്കും. അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകർപ്പുകളുമായി ജൂൺ 19 ന് രാവിലെ 9.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) എത്തണം. കൂടുതൽ വിവരങ്ങള്‍ക്ക് ഫോൺ: 0483 2774860.

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജൻമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനമുള്ളവർ ജൂണ്‍ 14 ന് രാവിലെ 10 മണിക്ക് ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0483 2734917.
ക്യാമ്പ്  ഫോളോവർ നിയമനം

അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ  ദിവസ വേതനാടിസ്ഥാനത്തില്‍ ധോബി, കുക്ക്, ബാര്‍ബര്‍ വിഭാഗങ്ങളില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. താത്കാലികാടിസ്ഥാനത്തില്‍ 59 ദിവസത്തേക്കാണ് നിയമനം.   ജൂണ്‍ 19 രാവിലെ 10 ന് ക്യാമ്പിലെ  ഡെപ്യൂട്ടി കമാണ്ടൻറ്  (അഡ്മിൻ) ഓഫീസിൽ വെച്ച്  കൂടിക്കാഴ്ചയും, പ്രായോഗിക പരീക്ഷയും  നടക്കും.

മിനി ജോബ് ഫെയര്‍ 13 ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13 ന് രാവിലെ 10.30 മുതൽ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. നാലു സ്വകാര്യ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ യൂണിറ്റ് മാനേജര്‍ , മോണ്ടിസോറി ടീച്ച൪, സര്‍വ്വീസ് അഡ്വൈസര്‍ (യോഗ്യത: ബിരുദം ) സെയിൽസ്, മാ൪ക്കറ്റിങ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു ) തുടങ്ങി ഒട്ടേറെ ഒഴിവുകളുണ്ട്. എംപ്ലോയബിലിറ്റി സെന്ററിൽ നേരത്തേ രജിസ്റ്റ൪ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് ഒറ്റത്തവണ ഫീസായ 250 രൂപ അടച്ചും ഇന്റര്‍വ്യൂവിൽ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ : 0483 2734737.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!