Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ബോയിലർ ഓപ്പറേറ്റർ താത്കാലിക ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. ബോയിലർ പ്രവർത്തനത്തിലും അറ്റകുറ്റപ്പണിയിലും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 31.03.2022 ന് 35 വയസ് കവിയരുത്. പ്രതിമാസം 30,000 രൂപ ശമ്പളം.

sameeksha-malabarinews

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ ഏഴിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാന്റെ പേഴ്‌സണൽ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികയിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അപേക്ഷകൾ സെപ്റ്റംബർ 30 വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2319122, 2315133, 2315122. ഇ-മെയിൽ: kscminorities@gmail.com.

വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്

സംസ്ഥാന സർക്കാരിന്റെ കേരള വനഗവേഷണ സ്ഥാപനത്തിൽ കൺസൾട്ടന്റ് (ടെക്‌നിക്കൽ-നഴ്‌സിറി/ക്യു.പി.എം മാനേജ്‌മെന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാം. ബോട്ടണി/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഔഷധ സസ്യങ്ങളിലെ നഴ്‌സറി/ അഗ്രോടെക്‌നിക്‌സ്/ ക്യു.പി.എം. മാനേജ്‌മെന്റ് എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ ഗവേഷണ പരിചയവുമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷത്തെ കരാർ നിയമനത്തിൽ പ്രതിമാസം 40,000 രൂപ ഫെല്ലോഷിപ്പായി ലഭിക്കും.  2022 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!