Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

രജിസ്ട്രാർ നിയമനം

കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  68,700-1,10,400 രൂപ ശമ്പള സ്കെയിലിലാകും നിയമനം. 2023 ഫെബ്രുവരി 24ന് 55 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റി സന്ദർശിക്കുക. അപേക്ഷകൾ രജിസ്ട്രാർ, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി- 680653, തൃശൂർ എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

ആർ.സി.സിയിൽ കരാർ നിയമനം

റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം, കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് (പത്തോളജി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 20 വൈകിട്ട് 3വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

പി.ആർ.ഒ താത്കാലിക നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി (കേരള)) യിൽ പബ്ലിക് റിലേഷൻ ഓഫീസറെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.

പ്രൊബേഷന്‍ അസിസ്റ്റന്റ് : വാക് ഇന്‍ ഇന്റര്‍വ്യൂ
സാമൂഹ്യനീതി വകുപ്പിലെ  മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍  പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ പ്രതീക്ഷിക്കുന്ന ഒരൊഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍    നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.എസ്.ഡ.ബ്ല്യുവും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള യോഗ്യരായ ഉദ്യാഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മലപ്പുറം ജില്ലയില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  മലപ്പുറം സിവില്‍  സ്റ്റേഷനിലെ ജില്ലാ  സാമൂഹ്യ നീതി ഓഫീസില്‍ വെച്ച് മാര്‍ച്ച് 15 രാവിലെ 10 ന്  അഭിമുഖം നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഹാജരാവണം. ഫോണ്‍: 0483 2970066.

സംസ്ഥാന സര്‍ക്കാറിന് കീഴില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍  മാനേജര്‍ (പി & എച്ച് ആര്‍ ), ജനറല്‍  മാനേജര്‍ (ബിസിനസ്)   തസ്തികകളില്‍ നിലവിലുള്ള ഓരോ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍  മാനേജര്‍ (പി & എച്ച് ആര്‍ ) തസ്തികയിലേക്ക് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ഉള്ള ബിരുദാനന്തരബിരുദം  അല്ലെങ്കില്‍  തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഏതെങ്കിലും സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനത്തില്‍ മാനേജര്‍ തസ്തികയിലുള്ള പേഴ്‌സണല്‍ / അഡ്മിനിസ്‌ട്രേഷന്‍  ഡിപ്പാര്‍ട്‌മെന്റിലോ ഉള്ള 5 വര്‍ഷത്തില്‍ കുറയാതെയുള്ള  പ്രവര്‍ത്തി പരിചയം വേണം. നിയമ ബിരുദം അല്ലെങ്കില്‍ മാനവ വിഭവശേഷിയിലുള്ള  അധിക യോഗ്യത അഭികാമ്യം. ശമ്പള സ്‌കെയില്‍ :  101600-219200. ജനറല്‍  മാനേജര്‍ (ബിസിനസ്) തസ്തികയിലേക്ക് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍  തത്തുല്യ യോഗ്യത വേണം. ഏതെങ്കിലും സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനത്തില്‍ ഉത്തരവാദിത്തപ്പെട്ട തസ്തികയിലുള്ള 5 വര്‍ഷത്തില്‍ കുറയാതെയുള്ള  പ്രവര്‍ത്തി പരിചയം വേണം. ശമ്പള സ്‌കെയില്‍:  108800-224000. ഇരു തസ്തികകളിലേക്കും പ്രായം 2023 ജനുവരി 1ന്  50 വയസ്സ് കഴിയാന്‍ പാടില്ല. നിശ്ചിത  യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത  എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12 നു മുന്‍പ് ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി  ഹാജരാക്കണം.  1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍  എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ  സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!