Section

malabari-logo-mobile

തൊഴിലവസരം

HIGHLIGHTS : താത്ക്കാലിക ഒഴിവ് നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയുടെ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവുണ...

താത്ക്കാലിക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയുടെ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ 15ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക്: 0472 2812686.

 

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷിയുള്ള കുട്ടികളെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്സി (കമ്പ്യൂട്ടര്‍/ ഐ.റ്റി) അല്ലെങ്കില്‍ എം.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷാര്‍ഥികള്‍ക്ക് ഐ.എസ്.എല്‍. (ഇന്ത്യന്‍ സൈന്‍ ലാംഗേജ്) പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, സെന്റര്‍ ഫോര്‍ എക്സലന്‍സ് ആന്‍ഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2345627, 8289827857.

sameeksha-malabarinews
ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിയമനം

വനിതാ ശിശു വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ചെയര്‍പേഴ്‌സണിന്റെ ഒരു ഒഴിവിലേക്കും അംഗങ്ങളുടെ നാല് ഒഴിവുകളിലേക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സോഷ്യല്‍വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ http://wcd.kerala.gov.inലുംപ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ നിശ്ചിതഫോമിലുള്ള അപേക്ഷ ഡിസംബര്‍ 24ന് വൈകീട്ട് അഞ്ചിനകം വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയില്‍ കഫറ്റേരിയക്കെതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം, പിന്‍ 695012  എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!