Section

malabari-logo-mobile

മയക്കുമരുന്ന് കണ്ടെത്താന്‍ ‘ലൈക്ക’യുടെ സഹായം തേടി എക്‌സൈസ്; മലപ്പുറത്ത് പാര്‍സല്‍ സര്‍വീസുകളില്‍ പരിശോധന

HIGHLIGHTS : Excise seeks help from 'Like' to find drugs; Inspection at parcel services in Malappuram

 മലപ്പുറം:കൊറിയര്‍,പാര്‍സല്‍ കേന്ദ്രങ്ങളില്‍ പിരിശോധന നടത്തി എക്‌സൈസ്.കൊറിയര്‍,പാര്‍സല്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് കടത്തു നടക്കുന്നതായുള്ള ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയുടെ നേതൃത്വത്തില്‍,മലപ്പുറം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, പോലീസ് ഡോഗ് സ്‌ക്വാഡ്, എന്നിവരുമായി ചേര്‍ന്ന് മലപ്പുറം ടൗണ്‍ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍, പാര്‍സല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.

മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം നേടിയ മലപ്പുറം ഡോഗ് സ്‌ക്വാഡിലെ ലൈക പാര്‍സലുകള്‍ മണം പിടിച്ചു പരിശോധിച്ചു. പരിശോധനയില്‍ കുറ്റസാധനങ്ങള്‍ ഒന്നും കണ്ടെത്തിയില്ല.

sameeksha-malabarinews

പരിശോധനയില്‍ ഐ ബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, പ്രിവെന്റീവ് ഓഫീസര്‍മാരായ വി കെ സൂരജ്, ഡി. ഫ്രാന്‍സിസ്, പി രവീന്ദ്രനാഥ്, സി ശ്രീകുമാര്‍, മായിന്‍കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്, പ്രഭാകരന്‍ പള്ളത്, സജിപോള്‍, അലക്‌സ്, സിവില്‍ പോലീസ് ഓഫീസര്‍ മാരായ പ്രശാന്ത്, വിബീഷ്
എന്നിവര്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!