കാസര്‍ഗോട്ട് ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് മോഷണം. 15 കിലോ വെള്ളിയാഭണങ്ങളും നാലു ലക്ഷം രൂപയും വാച്ചുകളും കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.
കാറിലെത്തിയ മോഷ്ടാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് അകത്തുകടക്കുകയായിരുന്നത്രെ.
ലോക്കര്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല. സാരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലം പരിശോധന നടത്തി.സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.




