കടയില്‍ സൂക്ഷിച്ച 24 പവന്‍ കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍

വടകര:വടകര മാര്‍ക്കറ്റ് റോഡിലെ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍. ചോറോട് കുരിയാടി സ്വദേശി വള്ളില്‍ സുനിലി(65)നെയാണ് വടകര പൊലിസ് അറസ്റ്റ് ചെയ്തത്.

കടയുടമ ഗീത രാജേന്ദ്രന്‍ ലോക്കറില്‍ വയ്ക്കാനായി കടയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്. സംഭവത്തില്‍ കടയുടമ പരാതി നല്‍കിയതിന് പിന്നാലെയെത്തിയ പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിവാഹ ആവശ്യത്തിനായി എടുത്ത സ്വര്‍ണം വീണ്ടും ലോക്കറില്‍ വയ്ക്കുന്നതിന് മുമ്പ് വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി ബുക്ക് സ്റ്റാളില്‍ വച്ചത്. 35 വര്‍ഷമായി കടയിലുള്ള സുനിലിന് സ്വര്‍ണം വച്ചത് അറിയാമായിരുന്നു. തിങ്കളാഴ്ചയാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി ഉടമയ്ക്ക് മനസ്സിലായത്. ഇതോടെ കടയുടമ സുനിലിനെ ചോദ്യംചെയ്യുകയും സ്വര്‍ണം മോഷ്ടിച്ചതായി ഇയാള്‍ സമ്മതിക്കുകയും ചെയ്തു. സ്വര്‍ണം വിറ്റുവെന്നും പണം രണ്ടുമാസത്തിനകം തിരിച്ചുനല്‍കാമെന്നും ഇയാള്‍ ഉടമയോട് പറഞ്ഞു. എന്നാല്‍ അതിനുശേഷം പതിവു പോലെ കടയിലെത്തിയ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top