HIGHLIGHTS : Card game gang arrested

കോഴിക്കോട്: പണംവച്ച് ചീട്ടുകളിച്ച സംഘം പിടിയില്‍. കാപ്പാട് ചേമഞ്ചേരി സ്വദേശി രജീഷ്, പറമ്പില്‍ ബസാര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ്, കുരുവട്ടൂര്‍ സ്വദേശി മുഹമ്മദ് റാഫി, മാങ്കാവ് അനിഷാ നിവാസില്‍ മുഹമ്മദ് മുസ്തഫ എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്.

തൊണ്ടയാടുള്ള വീട്ടില്‍വച്ച് ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 79,550 രൂപയും പിടിച്ചു.
മെഡിക്കല്‍ കോളേജ് എസ്ഐമാരായ അരുണ്‍, അമല്‍ ജോയ്, സിപിഒമാരായ വിഷ് ലാല്‍, ബിനോയ്, രാഹുല്‍, ബിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു