കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കഞ്ചാവുമായി ഒരാൾ പി ടിയിൽ. വടകര തിരുവള്ളൂർ സ്വദേശി തസ്ലീ മൻസിൽ ഷാഹിദ് അബ്ദുള്ള (29)യെയാണ് ടൗൺ പൊലീസ് പിടിച്ചത്. പാളയത്തെ ലോഡിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയിൽനിന്ന് 1,67,400 രൂപയും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പൊലീസിനെ കണ്ട പ്രതി അക്രമാസക്തനാവുകയും ശരീരത്തിൽ ഒളിപ്പിച്ച കഞ്ചാ വടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിക്കുകയുമായിരുന്നു. അക്രമാസക്തനായ പ്രതിയെ പൊലീസ് ബലപ്രയോഗത്തി ലൂടെയാണ് കീഴടക്കിയത്.

എസ്ഐമാരായ ശ്രീസിത, മുഹമ്മദ് ഷബീർ, ഷാഫി, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജേഷ്, രജീഷ് ഓമശേരി എന്നിവരാണ് പ്രതിയെ പിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top